യുഎഇ : "വി ആർ ദി യു എ ഇ 2031"സർക്കാർ പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
യു എ ഇ : യു എ ഇ യുടെ ദീർഘ വീക്ഷണപദ്ധതിയായ "വി ആർ ദി യു എ ഇ 2031" പ്രഖ്യാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് സർക്കാർ വിഷൻ ആയ "വി ആർ ദി യു എ ഇ 2031"പദ്ധതി പ്രഖ്യാപിച്ചത് .യുഎഇ ഗവൺമെന്റിന്റെ വാർഷിക യോഗങ്ങളിൽ ആരംഭിച്ച ഈ സംരംഭം അടുത്ത പത്തുവർഷത്തെ രാജ്യത്തിന്റെ പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പദ്ധതികൾ ആയിരിക്കും. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യുഎഇയുടെ പുതിയ ഉയരങ്ങളിലേക്കുള്ള യാത്രയെ ഇത് അടയാളപ്പെടുത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റിൽ കുറിച്ചു.