യു എ ഇ : ഗോൾഡൻ വിസയുള്ള വ്യക്തികൾക്ക് അവരുടെ മാതാപിതാക്കളെ ദീർഘകാലത്തേക്ക് സ്പോൺസർ ചെയ്യാൻ സാധിക്കും. ഒക്ടോബര് 3 മുതൽ പ്രാബല്യത്തിൽ വന്ന വിസ നിയമ പ്രകാരം ഗോൾഡൻ വിസയുള്ള വ്യക്തികൾക്ക് അവരുടെ മാതാപിതാക്കളെ 10 വർഷത്തേക്ക് സ്പോൺസർ ചെയ്യാൻ സാധിക്കും. മുൻപ് ഇത് ഒരു വർഷമായിരുന്നു. റസിഡന്റ് വിസയുള്ളവർക്കും, ഗോൾഡൻ വിസയുള്ളവർക്കും മുൻപ് ഒരു വർഷത്തേക്ക് മാത്രമാണ് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഗോൾഡൻ വിസയുള്ളവരുടെ സ്പോൺസർ ഷിപ്പ് കാലാവധിയാണ് ഇപ്പോൾ 10 വർഷമാക്കി ഉയർത്തിയിക്കുന്നത്.
യുഎഇ ഗവൺമെന്റ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, 20,000 ദിർഹമെങ്കിലും പ്രതിമാസ ശമ്പളം ലഭിക്കുക്കുന്ന ജീവനക്കാർക്ക് അവരുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ കഴിയും. ഇതിനായി ഓരോ രക്ഷിതാവിനും ഗ്യാരണ്ടിയായി നിശ്ചിത ഡെപ്പോസിറ്റ് തുക അടക്കണം. ഇമിഗ്രേഷൻ ഡിപ്പാർട്മെന്റുകൾഈടാക്കുന്ന തുകയിൽ വ്യത്യാസമുണ്ടായിരിക്കും. എന്നാൽ ഗോൾഡൻ വിസയുള്ളവർക്ക് ഈ വ്യവസ്ഥ ബാധകമല്ല. മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖകൾ മാത്രമാണ് ഇതിനായി ഇവർ നൽകേണ്ടത്. 10 വർഷത്തെ വിസയ്ക്ക് 2,800 ദിർഹം മുതൽ 3,800 ദിർഹം വരെയാണ് ഗോൾഡൻ വിസ നിരക്ക്.