യു എ ഇ യിൽ താപനില കുറയുന്നു,യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Update: 2022-12-20 05:46 GMT


യു എ ഇ : യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതം ആയിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മേഘങ്ങള്‍ കൂടിച്ചേര്‍ന്ന് മഴയ്ക്കുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് ഇന്ന് താപനില കുറയും. അബുദാബിയില്‍ 17 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില കുറയാം. എമിറേറ്റ്‌സില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈര്‍പ്പമേറിയതായി അനുഭവപ്പെടും. നേരിയതും മിതമായ കാറ്റും വീശും.

Similar News