ഫ്ലൈ ദുബായ് ; സുരക്ഷാഭീഷണിയെതുടർന്ന് വിമാനം തുർക്കി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി
യു എ ഇ : സുരക്ഷാ ഭീഷണിയെത്തുടർന്ന് വാർസോയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം തുർക്കി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. വാർസോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായ് ഇന്റർനാഷണലിലേക്ക് പോകേണ്ട ഫ്ലൈ ദുബായ് ഫ്ലൈറ്റ് FZ 1830 എന്ന വിമാനമാണ് സുരക്ഷാ ഭീഷണിയെത്തുടർന്ന് അങ്കാറ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതെയായി വിമാനതികൃതർ അറിയിച്ചു. പ്രാദേശിക സമയം 3:17 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും പ്രാദേശിക അധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു, ശേഷം "6. 47 ഓടുകൂടി വിമാനം ദുബായിലേക്ക് പുറപ്പെട്ടു.യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും ഫ്ലൈ ദുബായ് അധികൃതർ അഭിപ്രായപ്പെട്ടു.