യു എ ഇ :യു എ ഇ യുടെ വിദ്യാഭ്യാസമേഖലയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ വാക്കുകൾ ഹൃദയത്തിൽ സ്വീകരിച്ച് ജനങ്ങൾ. "'ഞാൻ എന്റെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കുകയും അവരുടെ വികസനം നിരീക്ഷിക്കുകയും ചെയ്യും. എന്റെ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എനിക്ക് അസ്വീകാര്യമായത് യുഎഇയിലെ കുട്ടികൾക്ക് വേണ്ടി ഞാൻ സ്വീകരിക്കില്ല''''വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ-മാനവ വിഭവശേഷി കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ഏറെ ജനപ്രീതിനേടുകയും ചെയ്തു. മന്ത്രിയുടെ ഉറച്ച വാക്കുകളെ പുകഴ്ത്തി സംസാരിക്കുകയാണ് യു എ ഇ യിലെ ജനങ്ങൾ.
വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിൻറെ ഭാവിയുടെ ആവശ്യമാണ്. യു.എ.ഇ.യുടെ ഭാവിയും വിവിധ മേഖലകളിലെ മത്സരശേഷിയും വർധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മേഖലയെയാണ് മെച്ചപ്പെടുത്തട്ടേണ്ടതെന്ന് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.ബുധനാഴ്ച നടന്ന സർക്കാർ വാർഷിക യോഗങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഭാവി ചർച്ചയിലാണ് ഷെയ്ഖ് അബ്ദുല്ല തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.