പുതിയ ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ദുബായ്,

Update: 2022-11-22 14:01 GMT



യു എ ഇ : പുതിയ ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ദുബായ്. അൽ ഖുദ്ര സൈക്ലിങ്ങ് ട്രാക്ക്. ലോകത്തിലെ ഏറ്റവും 'ഏറ്റവും നീളമുള്ള തുടർച്ചയായ സൈക്ലിംഗ് പാത' ആയി പ്രഖ്യാപിക്കപ്പെട്ടതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 86 കിലോമീറ്റആണ്  അൽ ഖുദ്ര സൈക്ലിങ്ങ് ട്രാക്കിന്റെ  നീളം. 2020 ലെ സ്വന്തം റെക്കോർഡാണ് അൽ ഖുദ്ര സൈക്ലിം  ട്രാക്ക് തകർത്തിരിക്കുന്നത്.2020 ലും ലോകത്തിലെ ഏറ്റവും 'ഏറ്റവും നീളം കൂടിയ സൈക്ലിങ്ങ് പാതയെന്ന ഗിന്നസ് റെക്കോർഡ് അൽ കുദ്ര സ്വന്തമാക്കുമ്പോൾ 33 കിലോമീറ്ററായിരുന്നു പാതയുടെ നീളം.

അൽ ഖുദ്ര സൈക്ലിംങ്ങ് ട്രാക്ക് ആർടിഎയുടെയും ഗിന്നസ് വേൾഡ് റെക്കോർഡിന്റെയും നേട്ടങ്ങളും ലോഗോകളും ആലേഖനം ചെയ്ത മാർബിൾ ഫലകം ഇന്ന് നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു,. എമിറേറ്റ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്തതുപോലെ, ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മൈത ബിൻ അദായി പറഞ്ഞു.

Similar News