യു എ ഇ യിൽ മഴയ്ക്ക് സാധ്യത

Update: 2022-11-22 06:01 GMT


യു എ ഇ : യു എ ഇ യിൽ മഴയ്ക്ക് സാധ്യത. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.യു എ ഇ യുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിലാണ് മേഘപടലങ്ങൾ അധികമായി കാണപ്പെടുക. തന്മൂലം ഈ പ്രദേശങ്ങളിൽ ചൂടനുഭവപ്പെടാനും തുടർന്ന് മഴയ്ക്ക് കരണമാകാനും സാധ്യതയുണ്ട്.മഴയ്ക്ക് മുന്നോടിയായി മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥ കേന്ദ്ര നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

പുറത്തു പോകുമ്പോൾ ശ്രദ്ധിക്കണമെന്നും മഴയ്ക്കും, മഴയെ തുടർന്നുണ്ടാകുന്ന കാറ്റ്, വെള്ളംകെട്ട്, ആലിപ്പഴ വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ട് . അതുകൊണ്ടുതന്നെ പൊതു ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നുമാണ് മഞ്ഞ അലേർട്ട് പുറപ്പെടുവിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് കൃത്യമായി നിർദേശം നൽകുന്നതിനാണ് ഓറഞ്ച് അലെർട്ടുകൾ പുറപ്പെടുവിക്കുന്നത്. കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും. വൈകുന്നേരങ്ങളിലും, പുലർച്ചെയും അന്തരീക്ഷം ഈർപ്പം നിറഞ്ഞതായിരിയ്ക്കും. മിതമായ കാറ്റിനും സാധ്യതയുണ്ട്., ഒമാൻ കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും അറേബ്യൻ ഗൾഫിൽ അപ്രതീക്ഷിതമായി തിരലാമാലകൾ ഉയരാനും സാധ്യതയുണ്ട്.

Similar News