അബുദാബി : ഇസ്രായേൽ വരനും വധുവും അബുദാബി കുടുംബ കോടതിയിൽ വിവാഹിതരായി. 26 വയസുള്ള യുവാവും 41 വയസുള്ള യുവതിയുമാണ് അബുദാബി സിവിൽ നിയമ പ്രകാരം വിവാഹിതരായത്.യാദൃശ്ചികമായി പ്രണയത്തിലായ ഇരുവരും പിരിയാൻ പറ്റാത്ത വിധം അടുക്കുകയായിരുന്നു.എന്നാൽ പ്രായ വ്യത്യാസവും,മതങ്ങളിലെ വ്യത്യാസവും ഇരുവർക്കും സ്വന്തം നാട്ടിൽ വിലങ്ങുതടിയാവുകയായിരുന്നു. മതങ്ങളിലെ വ്യസ്ത്യസ്തതയും, പ്രായ വ്യത്യാസവും കൊണ്ട് ഇസ്രായേലിൽ വിവാഹിതരാവാൻ സാധിക്കാത്തതിനാലാണ് ഇരുവരും അബുദാബിയിൽ വിവാഹം നടത്താൻ തീരുമാനിച്ചത്.
മതപുരോഹിതന്മാരാൽ മത പ്രകാരം മാത്രമാണ് ഇസ്രായേലിൽ വിവാഹം നടത്താൻ സാധിക്കുകയുള്ളു. ഇത് സാധിക്കാതെ വന്നതോടെയാണ് അബുദാബിയിൽ താമസിക്കുന്ന സുഹൃത്ത് വഴി സിവിൽ നിയമ പ്രകാരം അബുദാബിയിലെ വിവാഹ നിയമത്തെക്കുറിച്ച് അറിയുകയും വിവാഹം നടത്താൻ ഓൺലൈൻ വഴി അപേക്ഷിക്കുകയുക ചെയ്തത്.
അപേക്ഷ ലഭിച്ച ഉടൻ തന്നെ പ്രതികരണം ലഭിച്ചതോടെ വധൂ വരന്മാർ സന്തോഷത്തിലായി. തുടർന്ന് നവംബർ 21 നു വിവാഹ ദിനം ലഭിക്കുകയായിരുന്നു. അബുദാബിയിൽ വിവാഹിതരാവുന്ന ആറാമത്തെ ദമ്പതികളാണ് ഇവർ. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവർക്കും നാലു മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട്.അപേക്ഷ ലഭിച്ചതുമുതൽ അബുദാബി സിവിൽ മാരിയേജ് നടപടിക്രമങ്ങൾ വളരെ വേഗത്തിലായിരുന്നുവെന്നും, ഉദ്യോഗസ്ഥർ വളരെ സഹകരണമുള്ളവരാണെന്നും ദമ്പതികൾ പറഞ്ഞു. കൂടാതെ അബുദാബി വളരെ ഇഷ്ടപ്പെട്ടുവെന്നും ഇവിടുത്തെ നിയമ നിർമ്മാണങ്ങളിൽ വളരെ സന്തോഷം തോന്നുന്നുവെന്നും ഇരുവരും പറഞ്ഞു.