യു എ ഇ : യു എ ഇ യിൽ അന്തരീക്ഷ താപനില കുറയുന്നു. പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കും കൂടാതെ പടിഞ്ഞാറൻ തീരങ്ങളിലും, താപനില ക്രമാനുഗതമായി കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാത്രി പൊതുവേ ആർദ്രത കൂടുതലായിരിക്കും. ഞായറാഴ്ച രാവിലെ നഗര പ്രദേശങ്ങളിൽ ഭാഗിയകമായി കാഴ്ചയെ മറക്കുന്ന രീതിയിലും, ഉൾപ്രദേശങ്ങളിൽ കാഴ്ചയെ മറക്കും വിധവും കനത്ത മൂടൽ മഞ്ഞുണ്ടായിരിക്കും.നഗര പ്രദേശങ്ങളിലെ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതേസമയം ഉൾപ്രദേശങ്ങളിലെ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴും. അന്തരീക്ഷ ഈർപ്പം 30 ശതമാനത്തിനും 85 ശതമാനത്തിനും ഇടയിലായിരിക്കും.
തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വടക്ക് കിഴക്കൻ പ്രദേശങ്ങളിലേക്ക് 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിന് കാരണമായേക്കും. പകൽ സമയങ്ങളിൽ കടൽ പൊതുവേ ശാന്തമായിരിക്കുമെങ്കിലും വൈകുന്നേരങ്ങളിൽ തിരമാലകൾ ഉയരും.