യു എ ഇ : യുഎഇയിൽ തണുപ്പ് ദിനങ്ങൾ വരുന്നു ഒപ്പം പുലർകാല പുലർകാല മൂടൽമഞ്ഞ് മുന്നറിയിപ്പുമുണ്ട്. പുലർച്ചെ മുതൽ ദൂരക്കാഴ്ചയ്ക്ക് തടസ്സം ഉണ്ടാകും വിധം പുലർകാല മൂടൽമഞ്ഞ് വ്യാപിക്കാൻ സാധ്യതയുണ്ട്. സാധാരണ പ്രദേശങ്ങളിൽ 23 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴും. പർവത പ്രദേശങ്ങളിൽ 16 ഡിഗ്രിക്ക് താഴെ താപനി രേഖപ്പെടുത്തും. അന്തരീക്ഷ ആർദ്രതയും വർദ്ധിക്കും.. തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വടക്ക് കിഴക്കൻ പ്രദേശങ്ങളിലേക്ക് 10 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കടൽ പൊതുവേ ശാന്തമായിരിക്കും.