ബിസിനസ് ടു ബിസിനസ് ഡിജിറ്റൽ റീസൈക്ലിംങ്ങ് പ്ലാറ്റ്‌ഫോം ആരംഭിച്ച് യു എ ഇ

Update: 2022-11-14 10:55 GMT

യുഎ ഇ : യുഎഇ യിലെ ആദ്യത്തെ സൗജന്യ ഡോർ ടു ഡോർ റീസൈക്ലിംഗ് മൊബൈൽ ആപ്ലിക്കേഷൻ ബിസിനസ് ടു ബിസിനസ് ഡിജിറ്റൽ റീസൈക്ലിംങ്ങ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. തങ്ങളുടെ ആദ്യ സംരംഭമായ RECAPP ന്റെ വാർഷിക ദിനത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിച്ചിരിക്കുന്നത്. 25 മണിക്കൂർ ഹോട്ടലിലാണ് ലോഞ്ച് നടന്നത്.

റീട്ടെയിൽ സ്റ്റോറുകൾ, ഓഫീസുകൾ, സ്‌കൂളുകൾ, കായിക സൗകര്യങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഏതെങ്കിലും തരത്തിലുള്ള ഓർഗനൈസേഷനുകൾ എന്നിവയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ റീസൈക്ലിങ് ബോക്സുകൾ വിന്യസിപ്പിച്ച് അനുയോജ്യമായ ഡിജിറ്റൽ പരിഹാരങ്ങൾ ഇത് വഴി നൽകാനാണ്‌ പദ്ധതി .

2020 നവംബറിലാണ് യുഎഇയിലെ ആദ്യത്തെ റീസൈക്ലിംങ്ങ് ആപ്പായി RECAP ആരംഭിക്കുന്നത്. പാരിസ്ഥിതിക നന്മയെ മുൻനിർത്തി പ്ലാസ്റ്റിക് കുപ്പികളും അലുമിനിയം ക്യാനുകളും വീടുകളിൽ നിന്ന് സൗജന്യമായി ശേഖരിച്ചുകൊണ്ടായിരുന്നു ആദ്യത്തെ പ്രവർത്തനം. ഇന്ന്, RECAPP വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള ഒരു സമഗ്ര ഡിജിറ്റൽ റീസൈക്ലിംങ്ങ് പ്രതിവിധിയായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.

എഫ് ആൻഡ് ബി വ്യവസായത്തിലെ സി-ലെവൽ എക്‌സിക്യൂട്ടീവുകൾ, സുസ്ഥിരത നേതാക്കൾ, റീട്ടെയിലർമാർ, മാധ്യമങ്ങൾ എന്നിവരുൾപ്പെടെ നൂറിൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Similar News