യുഎഇ മുൻ ഫുട്ബോൾ പരിശീലകന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്

Update: 2022-11-07 08:43 GMT


അബുദാബി : യുഎഇ ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകൻ മഹ്ദി അലിക്കു ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്. സംഭവിച്ചിരിക്കുന്നത് .തായ്‌ലൻഡിലെ കൊ സാമ്യു ദ്വീപിൽ സവാരി നടത്തവേ ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഗുരുതര പരിക്ക് സംഭവിച്ചിരിക്കുന്നത്. യുഎഇ അഡ്നോക് പ്രോ ലീഗിൽ ഷബാബ് അൽ അഹ് ലിയുടെ പരിശീലകനായ ഇദ്ദേഹം ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 57 വയസ്സാണ് മഹ്ദി അലിക്ക്. . സ്വകാര്യ വിമാനത്തിൽ മഹ്ദി അലിയെ യുഎഇയിലെത്തിക്കും. 80കളിൽ യുഎഇയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 2000 മുതൽ അസിസ്റ്റൻറ് കോച്ചായും 2012 മുതൽ 2017 വരെ പ്രധാന കോച്ചായും പ്രവർത്തിച്ചു. 2012ൽ യുഎഇ ഒളിംപിക് സംഘത്തെ നയിച്ചതും മഹ്ദി അലിയായിരുന്നു.

Similar News