ലോകത്തിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി; സ്പേം തിമിംഗലം

Update: 2024-08-19 13:12 GMT

ലോകത്ത് പല ജീവികളും പല ശബ്ദങ്ങളാണുണ്ടാക്കുന്നതല്ലെ? എന്നാൽ ഇതിലാരാണ് ഏറ്റവും ഉച്ചതിൽ ശബ്ദമുണ്ടാക്കുന്നതെന്ന് അറിയമോ? നീലത്തിമിംഗലമാണെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. സ്പേം തിമിംഗലങ്ങളാണ് ഈ വിരുതന്മാർ. ജലം വായുവിനേക്കാൾ സാന്ദ്രത കൂടിയതായതിനാൽ തന്നെ ശബ്ദം ജലത്തിലൂടെ വേഗത്തിൽ യാത്ര ചെയ്യും. ജലത്തിൽ സ്പേം തിമിംഗലങ്ങൾ 236 ഡെസിബെൽ ശബ്ദമുണ്ടാക്കും. ഇത് വായുവിൽ 174.5 ഡെസിബെലിനു തത്തുല്യമാണ്. ഒരു സ്പേം തിമിംഗലം വായുവിൽ പറക്കുകയാണെങ്കിൽ ഒരു ജെറ്റ് എൻജിൻ ഉണ്ടാക്കുന്നതിനെക്കാൾ ശബ്ദം ഇതുണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നീലത്തിമിംഗലങ്ങൾ 188 ഡെസിബെൽ ശബ്ദമാണ് കടലിനടിയിൽ ഉണ്ടാക്കുന്നത്.

Tags:    

Similar News