മകളുടെ മുഖം ലോകത്തിന് പരിചയപ്പെടുത്തി താരദമ്പതികളായ ആലിയാ ഭട്ടും രൺബീർ കപൂറും. ക്രിസ്തുമസ് തലേന്ന് മഹേഷ് ഭട്ടിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോൾ ഇരുവരും തങ്ങളുടെ മകൾ റാഹയേയും കൊണ്ടുവരികയായിരുന്നു. പിന്നീടാണ് ആരാധകര്‍ ഏറെ നാളായി ആവശ്യപ്പെട്ട ആ കാര്യം ഇരുവരും സാധിച്ചുകൊടുത്തത്.
അടുത്തിടെ, രാഹയുടെ ഒന്നാം ജന്മദിനത്തിൽ ആലിയ ചില ചിത്രങ്ങൾ പങ്കിട്ടിരുന്നു. വെള്ളയും പിങ്കും കലർന്ന ഉടുപ്പും ചുവന്ന ഷൂസുമാണ് റാഹയെ അണിയിച്ചിരിക്കുന്നത്. ഇളം നീല കണ്ണുകളുള്ള കുഞ്ഞു മാലഖയെ കാണാൻ, അന്തരിച്ച നടനും റൺബീർ കപൂറിന്റെ അച്ഛനുമായ റിഷി കപൂറിന്റെ തനി പകർപ്പാണെന്നാണ് ആരാധകർ പറയുന്നത്.
2022 നവംബർ 6 നാണ് റാഹ ജനിച്ചത്. അന്നുതൊട്ട് ഇന്നുവരെ രൺബീറും ആലിയയും റാഹയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുകയോ അവളുടെ ഫോട്ടോകളിൽ ക്ലിക്ക് ചെയ്യാൻ മാധ്യങ്ങളെ അനുവദിക്കുകയോ ചെയ്തിട്ടില്ല. അടുത്തിടെ, റാഹയുടെ ഒന്നാം ജന്മദിനത്തിൽ ആലിയ ചില ചിത്രങ്ങൾ പങ്കിട്ടിരുന്നു.