കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നപ്പോഴും ബിക്കിനിയോട് നോ പറഞ്ഞു ഇന്ദ്രജ

Update: 2023-08-14 06:57 GMT

മലയാളികള്‍ക്കു പ്രിയപ്പട്ട താരമാണ് തെന്നിന്ത്യന്‍ സുന്ദരി ഇന്ദ്രജ. ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജയുടെ ജനനം. രാജാത്തി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ വെള്ളിത്തിരയിലെത്തുന്നത്. എസ്.വി. കൃഷ്ണ റെഡ്ഡിയുടെ യമലീല ഇന്ദ്രജയെ താരപദവിയിലേക്കുയര്‍ത്തി. തടയം, രാജാവിന്‍ പാര്‍വയിലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് തമിഴില്‍നിന്ന് അവര്‍ക്കു കാര്യമായ അവസരം ലഭിച്ചില്ല.

മോഹന്‍ലാലിനൊപ്പം ഉസ്താദ്, സുരേഷ് ഗോപിയ്‌ക്കൊപ്പം എഫ്‌ഐആര്‍, മമ്മൂട്ടിയ്‌ക്കൊപ്പം ക്രോണിക് ബാച്ചിലര്‍, ജയറാമിനൊപ്പം മയിലാട്ടം തുടങ്ങിയ സിനിമകളില്‍ ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ച കാലത്തു താന്‍ എടുത്തിരുന്ന ചില തീരുമാനങ്ങള്‍ താരം തുറന്നുപറഞ്ഞിരുന്നു.

ബിക്കിനിയും ടു പീസും ധരിക്കില്ല എന്നീ രണ്ട് കണ്ടീഷനുകളാണ് ഇന്ദ്രജ സിനിമകളില്‍ വച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സിനിമാരംഗത്തേക്കെത്തിച്ചത്. അച്ഛന് ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ മിക്ക താരങ്ങള്‍ക്കും സമാന സാഹചര്യമായിരുന്നു- ഇന്ദ്രജ പറഞ്ഞു.

Tags:    

Similar News