മനുഷ്യർ മാത്രമല്ല ആനകളും പരസ്പരം പേര് ചോല്ലി വിളിക്കുമെന്ന് പഠനം

Update: 2024-06-12 13:48 GMT

നമ്മൾ മനുഷ്യരെപോലെ ആനകളും പരസ്പരം പേര് ചോല്ലി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. 1986 നും 2022 നും ഇടയിൽ കെനിയയിലെ സാംബുരു നാഷണൽ റിസർവിലും അംബോസെലി നാഷണൽ പാർക്കിലും നടത്തിയ പഠനത്തിൽ ആഫ്രിക്കന്‍ കാട്ടാനക്കൂട്ടങ്ങളിലെ പെണ്ണാനകളെയും കുട്ടിയാനകളെയുമാണ് പഠനസംഘം പ്രധാനമായും നിരീക്ഷിച്ചത്. ഇവയുടെ പരസ്പരമുള്ള വിളികള്‍ റെക്കോഡ് ചെയ്ത്, അതില്‍ 469 വിളികള്‍ മെഷീന്‍ ലേണിങ് അൽഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്.

Full View

അതിൽ 101 ആനകൾ പേര് ചൊല്ലി വിളിക്കുമ്പോള്‍ 117 ഓളം ആനകള്‍ പ്രതികരിക്കുകയും വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പേരു വിളിച്ചു മുരളുന്ന മൂന്ന് സന്ദർഭങ്ങളാണ് പൊതുവെ ആനകൾക്കിടിയിലുള്ളത്. കൂട്ടത്തില്‍നിന്ന് ദൂരെപോയ ആനയെ തിരിച്ചു വിളിക്കുന്നതിന് പ്രത്യേക ശബ്ദമാണ് പുറപ്പെടപവിക്കുന്നത്, അതുപോലെ തൊടാന്‍ പാകത്തിന് പരിചയമുള്ള ആനയെ വിളിക്കുന്നതിന് ചെറിയ മുരൾച്ചാ ശബ്ദമായിരിക്കും ഉണ്ടാക്കുക. കൂട്ടത്തിലെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹപ്രകടനത്തിനും പ്രത്യേക ശബ്ദം ഉണ്ട്.

Tags:    

Similar News