വാട്‌സ്ആപ്പ് ടെക്സ്റ്റ് മെസേജില്‍ ടൈപ്പിങ്ങ് എന്ന് കാണിക്കില്ല; ഇനി കുത്തുകള്‍ മാത്രം
ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇന്ത്യയില്‍ നിരവധി ആരാധകരാണ് ഉള്ളത്. ഓരോ ദിനവും ആരാധകരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതിന് പ്രധാന കാരണം വാട്‌സ്ആപ്പ് ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടുവരുന്ന മാറ്റങ്ങളും അപ്‌ഡേഷനുകളും ആണ്.
വാട്‌സ്ആപ്പില്‍ വരുന്ന എല്ലാത്തരം മാറ്റങ്ങളും ഉപയോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇത്തരത്തില്‍ പുതിയൊരു മാറ്റവും വാട്‌സ്ആപ്പ് കൊണ്ടു വരികയാണ്. ഇക്കുറി വാട്‌സ്ആപ്പിന്റെ ടെക്സ്റ്റ് മെസേജ് ടൈപ്പിങ്ങിലാണ് മാറ്റം വരുന്നത്.
വാട്‌സ്ആപ്പ് മെസേജ് ടൈപ്പിങ്ങില്‍ പുതിയൊരു രീതിയാണ് പരീക്ഷിക്കുന്നത്. ചാറ്റ് ബാറിന് മുകളിലുള്ള ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററിലാണ് പുതിയ മാറ്റം വരുന്നത്.
അതായത് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നമ്മളുമായി ചാറ്റ് ചെയ്യുന്ന വ്യക്തി മെസ്സേജ് ടൈപ്പ് ചെയ്യുന്നത് കാണിക്കുന്നത് ‘ടൈപ്പിംഗ്’ എന്നായിരിക്കും ഇന്‍ഡിക്കേറ്റ് ചെയ്യുക. എന്നാല്‍ ഇതുവരെ തുടര്‍ന്ന് ഈ രീതിക്കാണ് മാറ്റം വരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ സ്ഥാനത്ത് മൂന്ന് കുത്തുകള്‍ ആയാകും പ്രത്യക്ഷമാകുക. ഇന്‍സ്റ്റഗ്രാമിന് സമാനമായാണ് ഈ മാറ്റം.
അടുത്തിടെ ആപ്പ് പുറത്തിറക്കിയ കമ്മ്യൂണിറ്റി ഫീച്ചര്‍, ചാനല്‍, മെറ്റ എഐ തുടങ്ങിയവയെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. ഇപ്പോഴിതാ ചാറ്റിംഗ് സെക്ഷനിലും കൊണ്ടുവരുന്ന ഈ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടും എന്നാണ് വാട്‌സ്ആപ്പിന്റെ കണക്കുകൂട്ടല്‍.
വാട്സ്ആപ്പിന്റെ 2.24.21.18 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇതിന്റെ ടെസ്റ്റിങ് നടക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ മാറ്റം മറ്റ് ഉപയോക്താക്കളിലേക്ക് കൂടി എത്തും. എന്നാല്‍ മാറ്റം എന്നു മുതല്‍ ആയിരിക്കുമെന്ന കാര്യം മെറ്റ ഇതുവരെ പറഞ്ഞിട്ടില്ല.