വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക്ക് ആല്‍ബം ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ കൊണ്ടുവന്നത്.
ചാനല്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചാനലില്‍ അഡ്മിന്‍മാര്‍ പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് ഓട്ടോമാറ്റിക്കായി ഓര്‍ഗനൈസ് ചെയ്ത് ഒറ്റ ആല്‍ബമാക്കി മാറ്റുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ഓട്ടോമാറ്റിക് ആൽബത്തിൽ ടാപ്പ് ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് മുഴുവൻ കളക്ഷനും ഒറ്റയടിക്ക് കാണാനാകും.
വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഉടൻ വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം.