ബഹിരാകാശത്ത് നിന്ന് ദീപാവലി സന്ദേശവുമായി സുനിത വില്യംസ്, വിഡിയോ

Update: 2024-10-29 10:12 GMT

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഇത്തവണ ഭൂമിയില്‍നിന്ന് 260 മൈല്‍ ഉയരത്തില്‍ വച്ച് ദീപാവലി ആശംസ അറിയിക്കാനുള്ള അപൂര്‍വ്വ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയത വിഡിയോ സന്ദേശത്തില്‍ സുനിത വില്യംസ് പറഞ്ഞു.

''ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അതുല്യമായ അവസരമാണ് എനിക്കു ലഭിച്ചത്. ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ചും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്.'' സുനിത പറഞ്ഞു.

വൈറ്റ് ഹൗസ് ദീപാവലി ആഘോഷത്തിനിടെയാണ് സുനിത വില്ല്യംസിന്റെ വിഡിയോ സന്ദേശം പ്ലേ ചെയ്തത്. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തതിനും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ സംഭാവനകള്‍ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സുനതി വില്യംസ് നന്ദി അേറിയിച്ചു. സുനിതയുടെ സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനൊപ്പം 2024 ജൂണ്‍ 5നാണ് സുനിതാ വില്യംസ് ബോയിങ്ങിന്റെ സ്റ്റാര്‍ ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. അഞ്ച് മാസത്തോളമായി ബഹിരാകാശ പേടകത്തില്‍ കഴിയുന്ന ഇവര്‍ 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്.

Similar News