ദൗത്യം നീണ്ടു; പിന്നാലെ ഐഎസ്എസിൽ കമാൻഡറായി സുനിത വില്യംസ്

Update: 2024-09-24 11:36 GMT

അന്താരാഷ്ടര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി സുനിത വില്യംസ്. ഐഎസ്എസിലെ കമാൻഡറായിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെയാണ് സുനിത പുതിയ ചുമതല ഏറ്റെടുത്തത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ വെറും ഒരാഴ്ച്ചത്തെ ദൗത്യത്തിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും പോയത്. ഇപ്പോഴിത ഐഎസ്എസിന്റെ കമാഡറുമായി.

Full View

ഐഎസ്എസിൽ ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുള്ളത്. എന്നാൽ ഇത് ആദ്യമായല്ല സുനിത കാമാൻഡറാകുന്നത്, 2012 ലെ ദൗത്യത്തിലും സുനിത കമാൻഡറായിരുന്നു. സ്റ്റാർലൈനർ പേടകത്തിൽ ജൂൺ ‌6ന് ഐഎസ്എസിലെത്തിയ സുനിത വില്യസിനും സഹയാത്രികൻ ബുച്ച് വിൽമോറിനും പേടകത്തിന്റെ സാങ്കേതികത്തകരാർ മൂലം ഐഎസ്എസിലെ താമസം നീട്ടേണ്ടി വന്നതാണ്. ഇരുവർക്കും ഭൂമിയിലേക്കു മടങ്ങാനായി അടുത്ത ഫെബ്രുവരിയിൽ പേടകം അയയ്ക്കാമെന്നാണ് ‘നാസ’യുടെ ഉറപ്പ്. 

Tags:    

Similar News