ഇലോൺ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ ഇനി മുതൽ ഓഡിയോ-വീഡിയോ കോൾ ചെയ്യാനാകും. നേരത്തെ എക്സ് സിഇഒ ലിൻഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതായി ഇലോൺ മസ്‌ക് പുതിയ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കന്നത്.
ഐഒഎസ്, ആൻഡ്രോയിഡ്, മാക്, പിസി എന്നിവയിൽ ഓഡിയോ-വീഡിയോ കോളിങ് ഫീച്ചർ പ്രവർത്തിക്കുമെന്ന് മസ്‌ക് അറിയിച്ചു. വാട്സ്ആപ്പ് പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിലാകും എക്സിലെ വീഡിയോ കോളിങ്ങ് ഫീച്ചറും പ്രവർത്തിക്കുക.
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങൾ ആപ്പിൽ എത്തിച്ചിരുന്നു. കൂടാതെ ട്വിറ്ററിനെ പൂർണമായി മാറ്റ് എക്സ് എന്ന പ്ലാറ്റഫോമാക്കി മാറ്റുകയും ചെയ്തു. വലിയ പോസ്റ്റുകൾ, ദൈർഘ്യമുള്ള വീഡിയോ പങ്കിടൽ, പരസ്യവരുമാനത്തിന്റെ ഓഹരി വിഹിതം ഉപയോക്താക്കൾക്ക് പങ്കിടൽ, കൂടാതെ ഉപയോക്താക്കൾക്ക് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും എക്സ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചിരുന്നു.