മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ പങ്കാളിത്തത്തിൽ 10,000 കോടി ഡോളറിന്റെ എഐ സൂപ്പർ കംപ്യൂട്ടർ വരുന്നു

Update: 2024-04-02 12:16 GMT

മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും ചേർന്ന് 10,000 കോടി ഡോളറിന്റെ എഐ സൂപ്പർ കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ് ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ നൽകാറുണ്ട്. ഈ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇരു കമ്പനികളും സൂപ്പര്‍ കംപ്യൂട്ടറുകളുടെ ഒരു നിര തന്നെ നിർമ്മിക്കുന്ന വമ്പന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതില്‍ ഏറ്റവും വലിയ പദ്ധതിയാണ് സ്റ്റാര്‍ഗേറ്റ് എഐ സൂപ്പർ കംപ്യൂട്ടറിന്റേത്.

Full View

എഐ ചിപ്പുകള്‍ വാങ്ങുന്നതാണ് പദ്ധതിയിലെ ഏറ്റവും ചിലവേറിയ കാര്യം. എഐ സാങ്കേതിക വിദ്യകളുടെ വികസനവും പരിശീലനവും പ്രവര്‍ത്തനവും എല്ലാം നടക്കുന്നത് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ അഥവാ ജിപിയു ചിപ്പുകള്‍ ഉപയോഗിച്ചാണ്. എന്നാൽ ആഗോള തലത്തില്‍ എഐ സാങ്കേതിക രംഗം സജീവമായതോടെ എഐ ചിപ്പുകള്‍ക്ക് വലിയ ക്ഷാമം നേരിടുകയാണ്. ഇക്കാരണത്താല്‍ ചിപ്പുകളുടെ വിലയും വര്‍ധിക്കുന്നു.

Tags:    

Similar News