ഓപ്പൺ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സാം ആൾട്മാനെ പുറത്താക്കി; പിന്നാലെ സഹ സ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു

Update: 2023-11-18 05:11 GMT

ഓപ്പൺ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സാം ആൾട്മാനെ ബോർഡ് പുറത്താക്കി. പിന്നാലെ സഹ സ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് ബോർഡ് വ്യക്തമാക്കിയത്. ഓപ്പൺ എഐയുടെ ചീഫ് ടെക്നോളജി ഓഫിസർ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു. 

ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം ആൾട്ട്മാൻ സ്ഥിരത പുലർത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിനു വിശ്വാസം നഷ്ടപ്പെട്ടതോടെയാണു പുറത്താക്കൽ തീരുമാനമെന്നും അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തിൽ ഓപ്പൺ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ചെറിയ കാലത്തിനുള്ളിൽ തന്നെ സൈബർ ലോകത്ത് വൻ തരംഗമായി മാറിയെങ്കിലും മാസങ്ങൾക്കുശേഷം തകർച്ച നേരിടേണ്ടി വന്നു. ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം വൻകുറവുണ്ടായി. ഇതോടെയാണ് സാം ആൾട്മാനെ പുറത്താക്കൽ നടപടികളിലേക്കു ബോർഡ് നീങ്ങിയത്. ഇതിനു പിന്നാലെ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും രാജി പ്രഖ്യാപിക്കുകയായിരുന്നു. 

Tags:    

Similar News