സ്വന്തം അക്കൗണ്ടിൽ പണമില്ലെങ്കിൽ മറ്റൊരാളുടെ അക്കൗണ്ട് ഉപയോ​ഗിക്കാം; പുതിയ ഫീച്ചർ വരുന്നു

Update: 2024-09-07 05:21 GMT

ഇനി മുതൽ സ്വന്തം അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പണമിടപാടുകൾ നടത്താൻ സാധിക്കും. അതിനായി അക്കൗണ്ടിൽ കാശുള്ള ഒരാളുടെ ഗൂഗിൾപേ, ഫോൺപേയുടെയൊക്കെ സെക്കൻഡറി ഉപയോക്താവായാൽ മതി. ഇതിലൂടെ എപ്പോഴും എവിടെയും ഡിജിറ്റൽ പണമിടപാടുകൾ നടത്താം. നാഷണൽ പേമെന്റ് കോർപറേഷൻ അവതരിപ്പിച്ച പുതിയ ഫീച്ചറാണിത്. ഉപകാരമുള്ളൊരു ഫീച്ചറാണെങ്കിലും ഇത് ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. പ്രാഥമിക ഉപയോക്താക്കൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പുതിയ ഫീച്ചർ വഴി സെക്കൻഡറി ഉപയോക്താക്കളായി ചേർക്കാൻ കഴിയും. ചേർത്തു കയവിഞ്ഞാൽ പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സെക്കൻഡറി ഉപയോക്താക്കൾക്ക് കഴിയും.

കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്ന രക്ഷിതാക്കൾക്കും തങ്ങളുടെ ജീവനക്കാർക് പണം കൈകാര്യം ചെയ്യാൻ നൽകേണ്ട ബിസിനസ്സ് ഉടമകൾക്കും ഈ ഫീച്ചർ പ്രത്യേകിച്ചും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ഒരു തവണ ചേർത്തുകഴിഞ്ഞാൽ, പ്രാഥമിക ഉപയോക്താക്കൾക്ക് സെക്കൻഡറി ഉപയോക്താവിന്റെ ചെലവ് പരിധി നിശ്ചയിക്കുന്നതിനോ അല്ലെങ്കിൽ ഓരോ ഇടപാടിനും അംഗീകാരം വാങ്ങുന്നതിനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. മാത്രമല്ല, സെക്കൻഡറി ഉപയോക്താക്കളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള ഓപ്ഷൻ പ്രാഥമിക ഉപയോക്താവിന് ഉണ്ടായിരിക്കും. ഒപ്പം ഒരു പ്രാഥമിക ഉപയോക്താവിന് വ്യത്യസ്ത സെക്കൻഡറി ഉപയോക്താക്കൾക്കായി വ്യത്യസ്ത പരമാവധി പരിധികൾ സജ്ജീകരിക്കാനുമാകും. ഒരു പ്രാഥമിക ഉപയോക്താവിന് അഞ്ച് ദ്വിതീയ ഉപയോക്താക്കളെ വരെ ചേർക്കാൻ കഴിയും. എന്നാൽ ഒരു സെക്കൻഡറി ഉപയോക്താവിന് ഒരു പ്രാഥമിക ഉപയോക്താവിനെ മാത്രമേ സ്വീകരിക്കാൻ കഴിയൂ. പ്രാഥമിക ഉപയോക്താവിന് ഏത് സമയത്തും സെക്കൻഡറി ഉപയോക്താവിലേക്കുള്ള ആക്‌സസ് പിൻവലിക്കാനും കഴിയും.

യുപിഐ സർക്കിൾ സജ്ജീകരിക്കേണ്ടത് എങ്ങനെ

പേമെന്റ് ആപ്പിലെ യുപിഐ സർക്കിൾ മെനുവിലേക്ക് പോകുക, കുടുംബത്തെയോ സുഹൃത്തുക്കളെയോ ചേർക്കുക എന്നത് ടാപ്പ് ചെയ്യുക, ഒരു സെക്കൻഡറി യുപിഐ ഐഡി നൽകുക. അതിനുശേഷം യുപിഐ ക്യുആർ കോഡ് സ്‌കാൻ ചെയ്യുക അല്ലെങ്കിൽ ഫോൺ കോൺടാക്റ്റുകളിൽ നിന്ന് ചേർക്കുക.

പരിമിതികളോടെ ചെലവഴിക്കുക അല്ലെങ്കിൽ എല്ലാ പേമെന്റുകളും അംഗീകരിക്കുക എന്ന ഓപഷനുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക, അഭ്യർത്ഥന സ്വീകരിക്കുന്നതിന് സെക്കൻഡറി ഉപയോക്താവിന് ഒരു അറിയിപ്പ് ലഭിക്കും, അക്സെപ്റ്റ് ചെയ്തു കഴിഞ്ഞാൽ, സെക്കൻഡറി ഉപയോക്താക്കൾക്ക് പ്രാഥമിക ഉപയോക്താവിന്റെ യുപിഐ അക്കൗണ്ട് ഉപയോഗിച്ച് പേമെന്റ് ആരംഭിക്കാനാകും.

Tags:    

Similar News