'ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്ന പ്രഗ്യാൻ റോവർ'; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാൻ റോവർ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാൻഡറിലെ ഇമേജർ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്.
റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചാരം തുടങ്ങിയെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 25-ാം തീയതി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. കഴിഞ്ഞദിവസം റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
Chandrayaan-3 Mission:
— ISRO (@isro) August 26, 2023
What's new here?
Pragyan rover roams around Shiv Shakti Point in pursuit of lunar secrets at the South Pole ! pic.twitter.com/1g5gQsgrjM