പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ചാനലിൽ കോൾ ചെയ്യുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താതെ പോൾ പങ്കുവെക്കാൻ സാധിക്കും.
പരീക്ഷണ അടിസ്ഥാനത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ചാനൽ ഉടമകൾക്ക് പോൾ സൃഷ്ടിക്കുന്നതിൽ പൂർണ്ണമായ നിയന്ത്രണം നൽകുന്ന തരത്തിലുള്ള ഫീച്ചറിൽ മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവർക്ക് അറിയാൻ സാധിക്കുക.
വാട്സ്ആപ്പ് ചാനലിന്റെ ചാറ്റ് അറ്റാച്ച്മെന്റ് മെനുവിൽ ലഭ്യമാകുന്ന പുതിയ ഫീച്ചർ ഒന്നിലധികം ഉത്തരം നൽകുന്നത് ഒഴിവാക്കി ഒരെണ്ണം മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കുന്നതിന് ചാനൽ ഉടമകൾക്ക് സാധിക്കുകയും ചെയ്യും.