ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി; കാഴ്ചയില്ലാത്തവർക്ക് കാണാനായി പുതിയ ഉപകരണം

Update: 2024-03-21 13:23 GMT

വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി. മനുഷ്യരുടെ തച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു ഇതിലൂടെ കംപ്യുട്ടര്‍ ഉപകരണങ്ങൾ നിയന്ത്രിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം. ടേലിപതി എന്ന ബ്രെയിന്‍ ചിപ്പ് തളര്‍ന്നുകിടക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ ഘടിപ്പിച്ച വാർത്തകൾ പുറത്തുവന്നിരുന്നു.

ഇന്നലെ എക്സിലെ ലൈവ് സ്ട്രീമിലൂടെ നോളണ്ട് ആർബ ആ വ്യക്തി തന്റെ ചിന്ത കൊണ്ട് മാത്രം കംപ്യുട്ടറിൽ ചെസ് കളിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചരുന്നു. ഇപ്പോഴിതാ മസ്ക് മറ്റൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ടെലിപ്പതി ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സിന്റെ പദ്ധതി പൂർണമായി കഴി‍ഞ്ഞാൽ ഉടൻ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭിക്കാൻ സ​ഹായിക്കുന്ന ഉപകരണം ഉണ്ടാക്കുന്ന പദ്ധതിയായിരിക്കുമെന്നാണ് മസ്ക് പറയ്യുന്നത്. ഡോഗ് ഡിസൈനര്‍ എന്നയാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്.

Tags:    

Similar News