ഹ​ബ്ളി​ന്റെ കാലാവധി പത്തുവർഷം; പി​ൻ​ഗാ​മി ‘റോ​മ​ൻ’ അണിയറയിൽ ഒരുങ്ങുന്നു

Update: 2024-09-10 10:00 GMT

ഹ​ബ്ൾ സ്​​പേ​സ് ടെ​ലി​സ്കോ​പ്പിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. എ​ന്ന് കേ​ൾ​ക്കാ​ത്ത​വ​രു​ണ്ടാ​വി​ല്ല. ക​ഴി​ഞ്ഞ 34 വ​ർ​ഷ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് ക​റ​ങ്ങി​ക്കൊ​ണ്ട് പ്ര​പ​ഞ്ച വി​സ്മ​യ​ങ്ങ​ൾ പ​ക​ർ​ത്തുകയാണ് ഹ​ബ്ൾ ദൂ​ര​ദ​ർ​ശി​നി​. എന്നാൽ ഹ​ബ്ളി​ന്റെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി ഇ​നി പ​ര​മാ​വ​ധി പ​ത്തു വ​ർ​ഷ​മേ ഉള്ളു. അപ്പോൾ ഹ​ബ്ളി​ന് ശേഷം എ​ന്ത് എ​ന്ന ചോ​ദ്യം ശാ​സ്ത്ര​ലോ​കം നേ​ര​ത്തെ​ത​ന്നെ ഉ​ന്ന​യി​ച്ച​താ​ണ്. ഹ​ബ്ളി​ന്റെ കാ​ലാ​വ​ധി ക​ഴി​യും ​മു​മ്പു​ത്ത​ന്നെ മ​റ്റൊ​രു ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നി വി​ക്ഷേ​പി​ക്കാ​ൻ നാ​സ ഒ​രു​ങ്ങു​കയാണ്. നാ​ൻ​സി ഗ്രേ​സ് റോ​മ​ൻ ടെ​ലി​സ്കോ​പ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ദൂ​ര​ദ​ർ​​ശി​നി ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​കാ​ശ​ത്തെ​ത്തി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​സ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചത്. ‘റോ​മ​ൻ’ എ​ന്നാ​ണ് ഹ​ബ്ളിന്റെ പിൻ​ഗാമിയുടെ ചു​രു​ക്ക​പ്പേ​ര്.

ഹ​ബ്ളി​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് ക്ഷ​മ​ത​യു​ള്ള​തും ഇ​ൻ​ഫ്രാ​റെ​ഡ് ത​രം​ഗ ദൈ​ർ​ഘ്യ​ത്തി​ൽ നി​രീ​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ന്ന​തു​മാ​ണ് റോ​മ​ൻ. പ്ര​പ​ഞ്ച വി​ജ്ഞാ​നീ​യ​ത്തി​ന് ഇ​നി​യും പൂ​ർ​ണ​മാ​യും മനസിലാകാത്ത ത​മോ ഊ​ർ​ജ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് ‘റോ​മ​ൻ’ ദൂ​ര​ദ​ർ​​ശി​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​തോ​ടൊ​പ്പം, ശാ​സ്ത്ര​ലോ​കം പ്ര​തീ​ക്ഷിക്കുന്നത് സൗ​ര​യൂ​ഥ​ത്തി​നു​പു​റ​ത്തു​ള്ള നി​ര​വ​ധി ഭൗ​മ​സ​മാ​ന ഗ്ര​ഹ​ങ്ങ​ളെ​യും ‘റോ​മ​ൻ’ തി​രി​ച്ച​റി​യു​മെ​ന്നാ​ണ്. 2021ൽ ​വി​ക്ഷേ​പി​ച്ച ജെ​യിം​സ് വെ​ബ് ടെ​ലി​സ്കോ​പ്, ഇ​ത്ര​കാ​ല​വും ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത പ്ര​പ​ഞ്ച ചി​ത്ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക​യ​ച്ചി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ‘റാ​മ​ൻ’ ദൂ​ര​ദ​ർ​ശി​നി​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    

Similar News