വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് ഇനി ‘വർക്ക് ഫ്രം കാർ സ്വീകരിക്കാം. വർക്ക് ഫ്രം കാർ ആപ്പ് പണിപ്പുരയിലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ ‘ടീംസ്’ ‘ആൻഡ്രോയിഡ് ഓട്ടോ’യിലേക്ക് അവതരിപ്പിക്കുന്നതോടെ ഉപയോക്തതാക്കൾക്ക് ഇനി അവരുടെ കാറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ഓഫീസ് ആക്കി മാറ്റാൻ സാധിക്കും.
കലണ്ടറിന് സമാനമായ ഇന്റർഫെയ്‌സിൽ മീറ്റിംഗിൽ പങ്കെടുക്കാനും ഒപ്പം വീഡിയോ കോൾ സൗകര്യവും പുതിയ ഫീച്ചർ നൽകുന്നു. പുതിയ ആപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ഗൂഗിളിന്റെ ഓട്ടോമൊബൈൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ആൻഡ്രോയിഡ് ഓട്ടോ. ഗൂഗിള്‍ മാപ്‌സ് നാവിഗേഷൻ, ഫോൺ കോൾ, ടെക്സ്റ്റുകൾ അയക്കാൻ, ഗൂഗിള്‍ അസിസ്റ്റന്‍റ്, ആന്‍ഡ്രോയിഡ് ആപ്പുകൾ തുടങ്ങിയവയെല്ലാം ആൻഡ്രോയിഡ് ഓട്ടോയിൽ ലഭ്യമാണ്.