കയറ്റുമതിയിലൂടെ കോടികള്‍ സമ്പാദിക്കാം: കന്നുകാലി ഫാം തുടങ്ങി ഫേസ്ബുക്ക് സ്ഥാപകന്‍

Update: 2024-01-10 09:51 GMT

ടെക് കോടീശ്വരനാണ് സക്കര്‍ബര്‍ഗ് പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ഹവായിയില്‍ കന്നുകാലി ഫാം തുടങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍. ബുധനാഴ്ച സോഷ്യല്‍മീഡിയയിലൂടെയാണ് പുതിയ ബിസിനസിനെക്കുറിച്ച് സക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. നിരവധി പേരാണ് സക്കര്‍ബര്‍ഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റ് ചെയ്തത്. സക്കര്‍ബര്‍ഗിന്‍റെ ബീഫ് കച്ചവടത്തെ ട്രോളി മലയാളികളും രംഗത്തെത്തി.

ഗോമൂത്രം വെറുതെ കളയരുതെന്നും വിപണിയില്‍ അതിന് നല്ല മാര്‍ക്കറ്റുണ്ടെന്നും കയറ്റുമതിയിലൂടെ കോടികള്‍ സമ്പാദിക്കാമെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. എന്നാല്‍ വിദേശ പശുക്കളെ ഗോമാതാവായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ''എന്‍റെ ഗോമാതാവെ ഞാനെന്താ കാണുന്നത്.ധൈര്യമുണ്ടെങ്കില്‍ യുപിയില്‍ വന്ന് കഴിക്കു''എന്ന് തമാശയായി വെല്ലുവിളിച്ചു. 'ഇത് ഞങ്ങളുടെ വയനാട്ടിൽ കിട്ടുന്ന പോത്തിൻ കാലല്ലെ സൂക്കറണ്ണ...എന്നിങ്ങനെ രസകരമായ കമന്‍റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

അമേരിക്കയിലെ ഹവായിലുള്ള കുവായിയിലെ കോലാവു എന്ന സ്ഥലത്താണ് സക്കര്‍ബര്‍ഗിന്‍റെ കന്നുകാലി കൃഷി. പ്രാദേശികമായ വിഭവങ്ങളാണ് ഫാമില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് നല്‍കുന്നത്. മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്സും പ്രാദേശികമായി നിര്‍മിക്കുന്ന ബിയറുമാണ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുക. സക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പുതിയ ബിസിനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ വീഗനായ ഭക്ഷണപ്രേമികള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സക്കര്‍ബര്‍ഗ് കപടമുഖമുള്ളയാളാണെന്നും വിശേഷിപ്പിച്ചു. ഒരു വശത്ത് ടെക് കോടീശ്വരന്‍ കന്നുകാലികളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി അവയെ തന്‍റെ തീന്‍മേശയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

Tags:    

Similar News