വെരിഫൈഡ് ഉപയോക്താക്കൾക്ക് വ്യത്യസ്തമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വെരിഫൈഡ് ഉപയോക്താക്കളുടെ ഉള്ളടക്കങ്ങൾ മാത്രം കാണിക്കുന്ന ഫീഡ് അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. നിലവിൽ ഫോളോയിങ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകളാണുള്ളത്.
എന്നാൽ മെറ്റ് വെരിഫൈഡ് ഉപയോക്താക്കൾ പങ്കുവെക്കുന്ന പോസ്റ്റുകൾ മാത്രമാണോ അതോ ബ്ലൂ ചെക്ക് മാർക്കുള്ള എല്ലാവരുടെയുടെ പോസ്റ്റുകൾ ഈ ഫീഡിൽ കാണിക്കുമോ എന്ന കാര്യം വ്യക്തമല്ല. ക്രിയേറ്റർമാർക്ക് വേണ്ടി പെയ്ഡ് വെരിഫിക്കേഷൻ സൗകര്യം അവതരിപ്പിച്ചതിന് ശേഷം ബ്രാൻഡുകൾക്ക് വേണ്ടിയും പെയ്ഡ് വെരിഫിക്കേഷൻ സൗകര്യം ഇൻസ്റ്റഗ്രാം ലഭ്യമാക്കിയിരുന്നു.
പെയ്ഡ് വെരിഫിക്കേഷൻ ചെയ്യുന്ന ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് കൂടുതൽ വ്യൂസ് ലഭ്യമാക്കുന്നതിനാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മെറ്റ വെരിഫൈഡ് വെബ്ബ് സേവനത്തിന് പ്രതിമാസം 599 രൂപയും. ഐ.ഓ.എസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 699 രൂപയുമാണ് നിരക്ക്. പെയ്ഡ് വെരിഫിക്കേഷൻ നടത്തുന്ന ഉപയോക്താക്കൾക്ക് മെറ്റയുടെ അധിക സേവനത്തിനൊപ്പം വെരിഫിക്കേഷൻ ചെക്ക്മാർക്കും ലഭിക്കും.