പോളിസികളിൽ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്; ചാറ്റ് ബാക്കപ്പിനും ഇനി പണം വേണം

Update: 2023-11-17 07:40 GMT

പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തു.

ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, Googleഡ്രൈവിലെ WhatsAp ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബാക്കപ്പുകൾക്കായി പരിധിയില്ലാത്ത സംഭരണം ​എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഇക്കാര്യം ബാധകമാണ്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ സാധാരണ ഉപയോക്താക്കൾക്കും ഇത് നടപ്പിലാക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയിൽ ഇനി മുതൽ വരും.

ഗൂഗിൾ അക്കൗണ്ടുകൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയ്‌ക്കായി മൊത്തത്തിൽ 15 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം ആദ്യം മുതൽ, ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകൾ ഈ പരിധിയിലേക്കു ചേർക്കും.

Tags:    

Similar News