സ്മാർട്ട് ഫോൺ രാത്രി മുഴുവൻ ചാർജ്ജറിൽ ഇടാമോ?; കുറിപ്പ്

Update: 2023-09-04 07:27 GMT

ചാർജ്ജ് ചെയ്യാൻ സൗകര്യം ഉള്ള സമയം ആയത് കൊണ്ട് പലരും സ്മാർട്ട് ഫോൺ രാത്രി മുഴുവൻ ചാർജ്ജറിൽ ഇടാറുണ്ട് എന്നാൽ അത് ബാറ്ററിക്ക് നല്ലതല്ലെന്ന് പറയുകയാണ് മോഹൻ കുമാർ. 

'ഏറ്റവും നല്ല ചാർജ്ജിങ് രീതി എന്നാൽ 20% ചാർജ്ജ് എത്തുമ്പോൾ ചാർജ്ജ് ചെയ്യുക, 80% എത്തുമ്പോൾ ചാർജ്ജിങ് അവസാനിപ്പിക്കുക. അപ്പോൾ 100% എത്തിയാലോ. തൽക്കാലം കുഴപ്പം ഒന്നും ഇല്ല. പക്ഷേ അത് പതിവായാൽ Efficiency കുറഞ്ഞു വരും.' 

കുറിപ്പിന്റെ പൂർണരൂപം

സ്മാർട്ട് ഫോൺ രാത്രി മുഴുവൻ ചാർജ്ജറിൽ ഇടാമോ?

ചാർജ്ജ് ചെയ്യാൻ സൗകര്യം ഉള്ള സമയം ആയത് കൊണ്ട് പലരും അങ്ങിനെ ചെയ്യാറുണ്ട്. പക്ഷേ അത് ബാറ്ററിക്ക് നല്ലതല്ല. Over charge തടയാൻ Charge protection circuit ഉണ്ടല്ലോ, Full charge ആയാൽ നേരിയ കറന്റിൽ Trickle charging അല്ലേ നടക്കൂ എന്നൊക്കെ പറയാറുണ്ട്. അതൊക്കെ ഉണ്ടെങ്കിലും മറ്റൊരു പ്രധാന കാരണം ഉണ്ട് Over night charging ഒഴിവാക്കണം എന്ന് പറയുന്നതിന്.

മൊബൈൽ ഫോണിൽ Lithium Ion ബാറ്ററി ആണ് ഉപയോഗിക്കുന്നത്. കൂടുതൽ കറന്റു നൽകാൻ കഴിയുന്ന ബാറ്ററി. Lithium Polymer gel ആണ് അതിലെ Electrolyte. Cathode ആയി Lithium Cobalt Oxide ഉം Anode ആയി Graphite ഉം ഉപയോഗിക്കുന്നു.  ലിത്തിയം അയോണുകളുടെ നീക്കം ആണ് ബാറ്ററി ചാർജ്ജ് ചെയ്യുന്നതും ഡിസ്ചാർജ് ചെയ്യുന്നതും.

Lithium Ion ബാറ്ററിയുടെ ചാർജ്ജ് ലെവൽ 20% നും 80% നും ഇടയിൽ നിർത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് ബാറ്ററിയുടെ Efficiency നില നിർത്താൻ അതിലെ ചാർജ്ജ് 80% ന് മുകളിൽ കൂടാതിരിക്കുന്നതും 20% ൽ താഴെ കുറയാതിരിക്കുന്നതും നല്ലത്.

അതായത്, അമിതമായി ഭക്ഷണം കഴിച്ചാലും, ഭക്ഷണം ഒട്ടും കഴിച്ചില്ലെങ്കിലും ക്ഷീണം വരുമല്ലോ. ബാറ്ററിയും അങ്ങിനെയാണ്. കറന്റ് കഴിക്കുന്നു എന്ന് മാത്രം. 

ഏറ്റവും നല്ല ചാർജ്ജിങ് രീതി എന്നാൽ 20% ചാർജ്ജ് എത്തുമ്പോൾ ചാർജ്ജ് ചെയ്യുക, 80% എത്തുമ്പോൾ ചാർജ്ജിങ് അവസാനിപ്പിക്കുക. അപ്പോൾ 100% എത്തിയാലോ. തൽക്കാലം കുഴപ്പം ഒന്നും ഇല്ല. പക്ഷേ അത് പതിവായാൽ Efficiency കുറഞ്ഞു വരും.

ഇനി Over night charging. രാത്രി 11 മണിക്ക് charging തുടങ്ങുന്നു. രാവിലെ 6 മണിക്ക് charging നിർത്തുന്നു. അതായത് 7 മണിക്കൂർ ചാർജ്ജറിൽ നിന്നും കറന്റ് ബാറ്ററിയിൽ കയറുന്നു. എന്താ സംഭവിക്കുന്നത്.

സ്മാർട്ട് ഫോൺ ചാർജ്ജർ നല്ല കറന്റിൽ Fast charge നടത്തും. ചാർജ്ജ് കുറഞ്ഞിരിക്കുന്ന ബാറ്ററി അതിവേഗം പരമാവധി കറന്റ് എടുത്ത് ചാർജ്ജ് ചെയ്യും. ഏതാണ്ട് 2 മണിക്കൂർ കൊണ്ട് ബാറ്ററി 100% ആയി Full ചാർജ്ജ് ആകും.

 

ശരിക്കും 1 മണിക്ക് ചാർജ്ജിങ് നിർത്തി ഫോൺ മാറ്റാം . പക്ഷേ നമ്മൾ ഉറങ്ങുകയല്ലേ. അപ്പോൾ പിന്നെ 5 മണിക്കൂർ വെറുതേ ചാർജ്ജറിൽ കിടക്കും. Over charge protection ഉണ്ട്. പിന്നെ എന്താണ് പ്രശ്‌നം.

ബാറ്ററി 100% ആയാൽ charging നേരിയ കറന്റിൽ Trickle ചാർജ്ജ് മോഡിൽ പോകും. ഫോൺ ഓൺ ആണല്ലോ. ആപ്പുകളും സജീവം. ബാറ്ററി ഡിസ്ചാർജ് ആകും. 99% ലേക്ക് താഴുമ്പോൾ വീണ്ടും ചാർജ്ജ് തുടങ്ങും.100% ആകുമ്പോൾ നിർത്തും. വീണ്ടും 99% ആകുമ്പോൾ തുടങ്ങും. ഇങ്ങിനെ അനേകം തവണ  Charge / Discharge cycle നടക്കും.

സ്മാർട്ട് ഫോൺ ബാറ്ററിയുടെ ആകെ ചാർജ്ജ് / ഡിസ്ചാജ്ജ് സൈക്കിൾ 300-500 ആയിരിക്കെ ആവശ്യമില്ലാതെ ചാർജ്ജ് / ഡിസ്ചാജ്ജ് സൈക്കിൾ നൽകി ബാറ്ററി യുടെ ലൈഫ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ആവശ്യം ഇല്ലാത്ത മിനിട്ടുകൾ നീളുന്ന നിരവധി Battery cycle ആ 5 മണിക്കൂറിൽ നടക്കും. ഇത് ലിത്തിയം അയോണുകളെ Over stressed ആക്കും. അയോണുകളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പെട്ടെന്നുള്ള നീക്കങ്ങൾ കാരണം.

ഇത് പതിവായാൽ ബാറ്ററിയുടെ Efficiency കുറഞ്ഞു വരും. യഥാർത്ഥത്തിൽ ഇത് പെട്ടെന്ന് അറിയില്ല. പക്ഷേ കുറേ കാലം കഴിയുമ്പോൾ ബാറ്ററി ചാർജ്ജ് വളരെ വേഗം തീരുന്നതായി കാണാം.

അതായത് 100% ചാർജ്ജ് നിൽക്കുമ്പോൾ ഫോൺ ഉപയോഗിച്ചു തുടങ്ങി ഏതാനും മിനിട്ടുകൾ കഴിയുമ്പോൾ 80%,70% എന്നിങ്ങനെ പെട്ടെന്ന് കുറയുന്നത് കാണാം.

Over night charging ന് പകരം Night charging ആകാം. ഉറങ്ങുന്നതിനു 2 മണിക്കൂർ മുൻപ് ചാർജ്ജ് തുടങ്ങി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഫോൺ മാറ്റി ചാർജ്ജർ പ്ലഗിൽ നിന്നും മാറ്റാം .

ആ സമയം ചാർജ്ജ് 90% ആയിക്കോട്ടെ,80% ആയിക്കോട്ടെ.പ്രശ്‌നമില്ല. 100% ആവണം എന്ന് വാശി പിടിക്കേണ്ട. അത് ബാറ്ററിക്ക് വേണ്ട.

പിന്നെ ഒരു കാര്യം കൂടി. ബാറ്ററി കുറേ പഴക്കം ചെന്നാൽ ചിലപ്പോൾ Internal short ഉണ്ടായി ചൂടാകും. ഫോണിന്റെ CPU വിന് 34-36 ഡിഗ്രി ചൂടിൽ കൂടുതൽ നല്ലതല്ല. രാത്രി മുഴുവൻ അങ്ങിനെ ബാറ്ററിയും ഫോണും ചൂടായി നിൽക്കുന്നത് ഒട്ടും നല്ലതല്ല. പകൽ ആണെങ്കിൽ ചൂടായാൽ ഉടൻ എടുത്ത് മാറ്റാം. ഉറങ്ങുമ്പോൾ അത് അറിയില്ലല്ലോ.

 Full View

Tags:    

Similar News