ഇനി 107 രൂപ മതി...; ബിഎസ്എന്‍എല്‍ പൊളിച്ചു

Update: 2024-07-12 10:52 GMT

നാട്ടില്‍ ബിഎസ്എന്‍എല്‍ ഉള്ളപ്പോള്‍ എന്തിനു പണം കളയണം. ജനപ്രിയ പ്ലാനുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. 

അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ജനപ്രിയ റീച്ചാര്‍ജ് ആണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവു കുറവാണ്. 35 ദിവസം കാലാവധിയുണ്ട് 107 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ഏതു നെറ്റ് വര്‍ക്കിലേക്കും 200 മിനിറ്റ് വോയ്‌സ് കോളിഗ്, 2ജിബി ഡേറ്റ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ജിയോയുടെ 189 രൂപ പ്ലാനിന് 28 ദിവസം മാത്രമാണ് കാലാവധി. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ഇത് ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും 2ജിബി ഡേറ്റ മാത്രമാണ് ഈ പ്ലാന്‍ അനുസരിച്ച് ലഭിക്കുക.

Tags:    

Similar News