ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Update: 2024-07-14 12:25 GMT

ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ പ്രശ്‌നങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണില്‍ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് സേര്‍ട്ട്-ഇന്‍ പറയുന്നു.

ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഈ ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകള്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഭീഷണിയിലാവും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാല്‍കോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ.എസിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാരണത്താല്‍ സാംസങ്, റിയല്‍മി, ഷാവോമി, വിവോ ഉള്‍പ്പടെയുള്ള ബ്രാന്റുകളുടെ ഫോണുകളില്‍ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഈ ഫോണ്‍ ബ്രാന്‍ഡുകള്‍ക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പലരും പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വരുംആഴ്ചകളില്‍ എല്ലാവര്‍ക്കും അപ്‌ഡേറ്റ് എത്തിയേക്കും. ഇതിനായി സെറ്റിങ്‌സില്‍ സിസ്റ്റം അപ്‌ഡേറ്റില്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.

Tags:    

Similar News