ബഹിരാകാശസഞ്ചാരികളോട് ആഹാരത്തിന് ഛിന്നഗ്രഹങ്ങളെ ഉപയോ​ഗിക്കാൻ ശാസ്ത്രജ്ഞർ

Update: 2024-10-07 12:35 GMT

ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികൾ എങ്ങനെയാണ് പോഷകാഹാരം ഉറപ്പാക്കുന്നത്? ഉണക്കി സൂക്ഷിച്ച ഭക്ഷണം വലിയ അളവിൽ കൊണ്ടു പോകുന്നതിന് പരിമിതികളുണ്ട്. എന്നാൽ സഞ്ചാരികൾക്ക് പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്ന ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോൾ. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആസ്‌ട്രോബയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Full View

സഞ്ചാരികൾ ഛിന്നഗ്രഹങ്ങളിലെ പാറയും മണ്ണും ഒന്നും കഴിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ബഹിരാകാശത്തെ പാറകളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ തരത്തില്‍ കാര്‍ബണിനെ വേര്‍തിരിച്ചെടുക്കുക എന്നതാണ് നിര്‍ദേശം. സൂക്ഷ്മാണുക്കള്‍ പ്ലാസ്റ്റിക്കുകളില്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമായാണ് ഛിന്നഗ്രഹങ്ങളിലും പ്രവര്‍ത്തിക്കുന്നതത്രെ.

പ്ലാസ്റ്റിക് വേസ്റ്റുകളെ ഭക്ഷ്യയോഗ്യമായ നിലയിലേക്ക് മാറ്റാമെന്ന് നേരത്തേ പഠനങ്ങളുണ്ടായിരുന്നു. ‌പൈറോളിസിസ് എന്ന പ്രക്രിയ പ്രകാരമാണ് ഇത് നടക്കുന്നത്. സൂക്ഷ്മാണുക്കള്‍ ഉല്‍ക്കാപദാര്‍ഥങ്ങളില്‍ തഴച്ചുവരളുമെന്നും വിവിധ പഠനങ്ങളില്‍ പറയുന്നു. അത്തരത്തില്‍ സൂക്ഷ്മാണുക്കള്‍ വിഘടിപ്പിച്ച് ഉണ്ടാക്കുന്ന കാര്‍ബണ്‍ ഏകദേശം 600 വര്‍ഷങ്ങള്‍ യാത്രികര്‍ക്ക് ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടൽ.

Tags:    

Similar News