ആപ്പിളിന്റെ അടുത്ത പ്രോഡക്ട് വീട്ടുജോലിയെടുക്കുന്ന റോബോട്ടോ? 2027ൽ കാണാമെന്ന് സൂചന

Update: 2024-08-28 12:35 GMT

ഇന്ന് പല ടെക്ക് കമ്പനികളും അണിയറയിൽ വീട്ടുജോലി എടുപ്പിക്കാൻ പറ്റുന്ന റോബോട്ടുകളെ ഒരുക്കുന്ന തിരക്കിലാണ്. ഒടുവിൽ ടെക്ക് ഭീമനായ ആപ്പിളും കളത്തിലുറങ്ങുന്നു എന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പറയ്യുന്നത്. പാത്രങ്ങളും, മുഷിഞ്ഞ തുണിയുമൊക്കെ വൃത്തിയാക്കാന്‍ കഴിയ്യുന്ന തരം റോബോട്ടുകളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതത്രെ. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, എയര്‍പോഡ്‌സ് അങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ഇറക്കിയ അപ്പിൾ ഇനി എന്തുണ്ടാക്കുമെന്ന ചിന്തയാണ് ഈ പുതിയ പ്രോജക്ടിലെത്തിച്ചത്.

Full View

വര്‍ഷങ്ങള്‍ യത്‌നിച്ചെങ്കിലും സ്വയം ഓടുന്ന കാറുണ്ടാക്കാനുളള ആപ്പിളിന്റെ ശ്രമം പാളിയത് ലോകം കണ്ടതാണ്. ആപ്പിള്‍ കാറിനു പിന്നിലുള്ള സങ്കല്‍പ്പം ഉരുളുന്ന കൂറ്റന്‍ റോബട്ട് എന്നതായിരുന്നു. ഇതേ ടെക്‌നോളജി മറ്റു മേഖലകളില്‍ പ്രയോജനപ്പെടുത്താനാകുമോ എന്നാണ് പുതിയ അന്വേഷണം. 2026-27ല്‍ എത്തും എന്നു കരുതുന്ന ഈ റോബോട്ട് കാശുകാരെ ലക്ഷ്യമിട്ടുള്ളതായിരിക്കും. റോബട്ടിന് ഫോട്ടോ എടുക്കാനും, വീട്ടില്‍ ഓരോ സാധനങ്ങള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് റിമോട്ടായി കണ്ടെത്താനും, പാത്രം കഴുകാനും, തുണി അലക്കാനുമെല്ലാം ഉള്ള ശേഷി ഉണ്ടായിരിക്കും. എന്നാല്‍, ഈ സങ്കല്‍പ്പങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയെടുത്തിട്ടില്ലെന്നും ഗുര്‍മന്‍ പറയുന്നു.

Tags:    

Similar News