ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍; ഓപ്പണ്‍ എഐയിൽ ആപ്പിൾ നിക്ഷേപിക്കില്ല

Update: 2024-09-28 11:50 GMT

ഓപ്പണ്‍ എഐയില്‍ നിക്ഷേപത്തിനില്ലെന്ന് അറിയിച്ച് ആപ്പിള്‍. 650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്ത്. ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ആപ്പിളുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ ആ​ഗോള ടെക് ഭീമൻമാരും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി മൈക്രോസോഫ്റ്റില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ രംഗത്തെ മത്സരത്തിന്‍ മുന്നേറാനും വിപണി വിഹിതം പിടിച്ചെടുക്കാനും കോടിക്കണക്കിന് തുക നിക്ഷേപം നടത്താനുള്ള ശ്രമങ്ങളിലാണ് വ്യവസായങ്ങളിലുടനീളമുള്ള കമ്പനികള്‍.

Tags:    

Similar News