ബഹിരാകാശത്ത് ഉപഗ്രഹം പൊട്ടിത്തെറിച്ചു; 4,300 ടൺ മാലിന്യം കൂടി; ഭൂമിക്ക് ആപത്താകാമെന്ന് വിദഗ്ധർ

Update: 2024-10-24 12:56 GMT

ആശങ്കാജനകമായ രീതിയിൽ ബഹിരാകാശമാലിന്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇന്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹം ബഹിരാകാശത്തു പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിന്റെ നിരക്കിൽ വീണ്ടും വർധന ഉണ്ടായി. ബോയിങ് കമ്പനിയുടെ ഈ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിൽ വെച്ചാണ് 20 കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്.

Full View

ഉപഗ്രഹത്തിലെ വൈദ്യുതിബന്ധം നഷ്ടമായി മണിക്കൂറുകൾക്കു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. 2016ൽ വിക്ഷേപിച്ച ഉപ​ഗ്രഹം 2017ൽ ഭ്രമണപഥത്തിലെത്തി. ഈ പൊട്ടിതെറിയോടെ ഇപ്പോഴുള്ള ബഹിരാകാശ മാലിന്യത്തിന്റെ കൂട്ടത്തിൽ 4300 ടൺ കൂടി വന്നിരിക്കുകയാണെന്ന് വിദഗ്ധർ പറയ്യുന്നു. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. വർദ്ധിച്ചുവരുന്ന ആകാശമാലിന്യങ്ങളിൽ ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും പദ്ധതികൾക്കും വലിയ പ്രശ്‌നം സൃഷ്ടിക്കാം. ഭൂമിയുടെ പരിസ്ഥിതിയെയും അന്തരീക്ഷത്തെയും തന്നെ ബാധിക്കപ്പെടാവുന്ന രീതിയിൽ ഒരു പ്രശ്‌നമായി മാറാനിടയുണ്ടെന്നും വിദഗ്ധർ താക്കീതുകൾ ചെയ്യുന്നുണ്ട്.

Tags:    

Similar News