വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി; പരുക്കേറ്റ് സ്മൃതി മന്ദാന പുറത്ത്
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി. ഓപ്പണിംഗ് ബാറ്ററും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന പരിക്കേറ്റ് പുറത്തായി. ഇതോടെ സ്മൃതിക്ക് പാകിസ്താനെതിരായ മത്സരത്തിൽ കളിക്കാനാകില്ല. ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തിൽ ഫീൽഡിങ്ങിനിടെ സ്മൃതിക്ക് ഇടത് നടുവിരലിന് പരുക്കേറ്റിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യ-പാക്ക് മത്സരം.
ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും മന്ദാന കളിച്ചിരുന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഫിറ്റ്നസും ആശങ്കാജനകമാണ്. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പര ഫൈനലിനിടെ താരത്തിന്റെ തോളിന് പരുക്കേറ്റിരുന്നു. മധ്യനിര ബാറ്റർ ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളിലും കളിച്ചിരുന്നില്ല. ഇംഗ്ലണ്ട്, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ്, അയർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ടീം ഇന്ത്യ.