വിജയ് ഹസാരെ ട്രോഫി ; കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി

Update: 2025-01-11 07:04 GMT

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച ഏക ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിക്കെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി. കര്‍ണാടയ്ക്ക് വേണ്ടി കളിക്കുന്ന താരം ബറോഡയ്‌ക്കെതിരെയാണ് സെഞ്ചുറി നേടിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 102 റണ്‍സുമായി താരം പുറത്തായി. ദേവ്ദത്തിന്റെ സെഞ്ചുറി കരുത്തില്‍ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 188 റണ്‍സെടുത്തിട്ടുണ്ട്. സ്മരണ്‍ രവിചന്ദ്രന്‍ (7), കെ എല്‍ ശ്രീജിത്ത് (13) എന്നിവരാണ്. ദേവ്ദത്തിന് പുറമെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (6), കെ വി അനീഷ് (52) എന്നിവരുടെ വിക്കറ്റുകളാണ് കര്‍ണാടയ്ക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടകയ്ക്ക് തുടക്കത്തില്‍ തന്നെ മായങ്കിന്റെ (6) വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. തുടര്‍ന്ന് മൂന്നാം ദേവ്ദത്ത് - അനീഷ് സഖ്യം 133 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് 28-ാം ഓവര്‍ വരെ നീണ്ടു. പിന്നീട് രാജ് ലിംബാനിയുടെ പന്തില്‍ അനീഷ് പുറത്തായി. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വൈകാതെ ദേവ്ദത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 99 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 15 ഫോറും നേടി. ഉടനെ പുറത്താവുകയും ചെയ്തു. ലിംബാനിക്ക് തന്നെയായിരുന്നു വിക്കറ്റ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്ത് ടെസ്റ്റില്‍ മാത്രമാണ് ദേവ്ദത്ത് കളിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 23 പന്തുകള്‍ നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് മടങ്ങിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 25 റണ്‍സെടുത്താണ് ഇടങ്കയ്യന്‍ മടങ്ങിയത്. 71 പന്തുകള്‍ താരം നേരിട്ടു. പിന്നീട് ദേവ്ദത്തില്‍ ഇടം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റപ്പോഴാണ് ദേവ്ദത്തിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഗില്‍ തിരിച്ചെത്തിയപ്പോള്‍ പുറത്താവുകയും ചെയ്തു. എങ്കിലും ടീമിനൊപ്പം നിലര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News