മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി: പുതിയ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

Update: 2023-02-02 05:14 GMT

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ഗിൽ സ്വന്തമാക്കുന്നത്. ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗില്ലിന്റെ പേരിലാണ്.

ഇന്നലെ ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ വമ്പൻ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞത് ശുഭ്മാൻ ഗില്ലായിരുന്നു. ഗിൽ 63 പന്തിൽ ഏഴ് സിക്‌സും 12 ഫോറും സഹിതം പുറത്താവാതെ 126 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെയാണ് ചരിത്ര നേട്ടം താരത്തിന്റെ പേരിലായത്. 



Similar News