അമ്പയറുടെ അനുവാദമില്ലാതെ കയ്യിൽ ക്രീം പുരട്ടി; ജഡേജയ്ക്ക് ഐസിസിയുടെ പിഴ

Update: 2023-02-11 11:16 GMT

അമ്പയറുടെ അനുവാദമില്ലാതെ കയ്യിൽ ക്രീം പുരട്ടിയ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് പിഴ. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്‌കർ പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. മാച്ച് തുകയുടെ 25 ശതമാനം പിഴയ്‌ക്കൊപ്പം ജഡേജയ്ക്ക് ഒരു ഡീമെരിറ്റ് പോയിന്റും ചുമത്തി.

വിരലിൽ വേദന ആയതിനാലാണ് ജഡേജ കയ്യിൽ ക്രീം പുരട്ടിയതെന്ന് ഇന്ത്യൻ ടീം അറിയിച്ചിരുന്നെങ്കിലും അമ്പയറുടെ അനുവാദം വാങ്ങാതിരുന്നതിനാലാണ് അച്ചടക്ക നടപടി. പന്തിൽ കൃത്രിമം കാണിക്കാനല്ല ക്രീം പുരട്ടിയതെന്ന് മാച്ച് റഫറിക്ക് ബോധ്യമായതായി ഐസിസി പറയുന്നു.

അമ്പയറുടെ അനുവാദമില്ലാതെ കയ്യിൽ ക്രീം പുരട്ടി; ജഡേജയ്ക്ക് ഐസിസിയുടെ പിഴടെസ്റ്റിന്റെ ആദ്യ ദിനം 46ആം ഓവറിലായിരുന്നു സംഭവം. ജഡേജ മുഹമ്മദ് സിറാജിൽ നിന്ന് എന്തോ വാങ്ങി തന്റെ ചൂണ്ടുവിരലിൽ പുരട്ടുന്നത് ക്യാമറക്കണ്ണുകൾ കണ്ടുപിടിച്ചു. അത് വലിയ ചർച്ചയായി. ഓസ്‌ട്രേലിയൻ ടീം പരാതി നൽകിയില്ലെങ്കിലും സമൂഹമാധ്യമങ്ങൾ അത് ഏറ്റെടുത്തു. ഇതിനു പിന്നാലെയാണ് ജഡേജയ്‌ക്കെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചത്.

Similar News