സൗദി അറേബ്യയിൽ പൊതുഗതാഗതം രാജ്യവ്യാപകമാക്കുന്നു ; ഫറസാൻ ദ്വീപിൽ ബസ് സർവീസ് ആരംഭിച്ചു

Update: 2024-12-23 11:50 GMT

സൗ​ദി അ​റേ​ബ്യ​യി​ലെ സു​പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ ചെ​ങ്ക​ട​ലി​ലെ ഫ​റ​സാ​ൻ ദ്വീ​പി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്കം. ഈ ​ദ്വീ​പു​സ​മൂ​ഹ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച്​ ബ​സ് സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ദ്വീ​പ് ഗ​വ​ർ​ണ​ർ അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ദാ​ഫി​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​സാ​ൻ, സ​ബി​യ, അ​ബു അ​രീ​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച പ​ബ്ലി​ക്​ ബ​സ് ഗ​താ​ഗ​ത​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.

ദ്വീ​പി​ൽ ആ​കെ ഒ​മ്പ​ത്​ റൂ​ട്ടു​ക​ളി​ലാ​യി 360 കി.​മീ​റ്റ​റി​ൽ 47 ബ​സു​ക​ൾ ദി​വ​സം18 മ​ണി​ക്കൂ​ർ സ​ർ​വി​സ്​ ന​ട​ത്തും. ഈ ​റൂ​ട്ടു​ക​ളി​ലെ​ല്ലാം കൂ​ടി 94 സ്​​റ്റോ​പ്പി​ങ്​ പോ​യ​ന്റു​ക​ളു​ണ്ട്. ഇ​ത്ര​യും ബ​സു​ക​ൾ​ക്കാ​യി 94 ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ സം​വി​ധാ​ന​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ബ​സു​ക​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഫ​റ​സാ​ൻ ദ്വീ​പ് സ​ന്ദ​​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക്​ വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​കു​മി​ത്.

ഫ​റ​സാ​ൻ ദ്വീ​പു​ക​ളു​ടെ ഏ​ത്​ ഭാ​ഗ​ത്തേ​ക്കും എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ബ​സ്​ സ​ഹാ​യ​മാ​വും. പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഫ​റ​സാ​​ന്റെ സ്ഥാ​നം ഉ​യ​ർ​ത്തു​ന്ന​താ​ണ്​ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം. കൂ​ടാ​തെ ദ്വീ​പി​ൽ താ​മ​സി​ക്കു​ക​യും ജോ​ലി​യെ​ടു​ക്കു​ക​യും വ്യാ​പാ​ര വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്കും ഇ​ത്​ സൗ​ക​ര്യ​വും സ​ഹാ​യ​വു​മാ​കും. ഒ​പ്പം ച​ര​ക്കു​ഗ​താ​ഗ​ത​വും എ​ളു​പ്പ​മാ​വും.

രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് 19ല​ധി​കം പ​ദ്ധ​തി​ക​ളാ​ണ്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന​ത്. ‘വി​ഷ​ൻ 2030’ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. ജ​ന​ങ്ങ​ൾ​ക്ക്​ നി​ര​വ​ധി ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള വി​ശാ​ല ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള​തു​മാ​ണ്.

ഈ ​പ​ദ്ധ​തി​ക​ളു​ടെ​യെ​ല്ലാം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി അ​തോ​റി​റ്റി ‘ഉ​പ​ഭോ​ക്താ​വി​​ന്റെ ശ​ബ്ദം’ എ​ന്ന പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചു. സ​മ​ഗ്ര​വും കൃ​ത്യ​വു​മാ​യ ഡേ​റ്റ അ​ടി​സ്ഥാ​ന​മാ​ക്കി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നു​മാ​ണി​ത്.

Tags:    

Similar News