സൗ​ദി​ അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; വിവിധ കേസുകളിലായി 15 പേർ അറസ്റ്റിൽ

Update: 2024-07-10 08:18 GMT

സൗ​ദി​ അറേബ്യയിലേക്ക്​ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി അധികൃതർ. വി​വി​ധ കേ​സു​ക​ളി​ലാ​യി ആ​കെ15 പേ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്തു. ഖ​സീം പ്ര​വി​ശ്യ​യി​ൽ 5,429 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്തി​യ​തി​ന് ര​ണ്ട് വി​ദേ​ശി​ക​ളും ഒ​രു സ്വ​ദേ​ശി​യു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ദ​മ്മാ​മി​ൽ ഏ​ഴ്​ കി​ലോ മെ​ത്താം​ഫെ​റ്റ​മി​ൻ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ജി​സാ​നി​ൽ 79,700 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. മേ​ഖ​ല​യി​ലെ അ​ൽ ദാ​യ​ർ സെ​ക്ട​റി​ലെ ലാ​ൻ​ഡ് പ​ട്രോ​ളി​ങ്​ സം​ഘം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​ ത​ട​യു​ക​യും പ്ര​തി​ക​ളെ മേ​ല​ധി​കാ​രി​ക​ൾ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

275 കി​ലോ ല​ഹ​രി​ച്ചെ​ടി​യാ​യ ഗാ​ത്​ ക​ട​ത്താ​ൻ ​ശ്ര​മി​ച്ച 11 പേ​രെ അ​സീ​ർ ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ അ​ൽ റ​ബു​അ മേ​ഖ​ല​യി​ൽ​ നി​ന്നാ​ണ്​ ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത്​ പി​ഴ, നാ​ടു​ക​ട​ത്ത​ൽ, ത​ട​വ്, വ​ധ​ശി​ക്ഷ തു​ട​ങ്ങി​യ ക​ന​ത്ത ശി​ക്ഷ​ക​ളാ​ണു​ള്ള​ത്.

മ​ക്ക, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 911, രാ​ജ്യ​ത്തി​ന്റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ 999 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട്​ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടാ​തെ, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റാ​യ 995-ലോ 995@gdnc.gov.sa ​എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും വി​വ​ര​ങ്ങ​ളും ര​ഹ​സ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

Similar News