2023 ഏപ്രിൽ ആദ്യ വാരം മുതൽ സൗദി കൺസൾട്ടിങ്ങ് മേഖലയിൽ 35 ശതമാനം സ്വദേശിവൽക്കരണം

Update: 2022-10-14 07:33 GMT


റിയാദ് : 2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും. സ്വദേശിവത്കരണ നിയമപരിധിയിൽ വരുന്ന കൺസൾട്ടിങ് തൊഴിലുകളുടെയും, ഈ മേഖലയിലെ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. കൺസൾട്ടിങ് മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തിെൻറ പരിധിയിൽ വരും.

കൺസൾട്ടിങ്ങ് മേഘലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ

കമ്പ്യൂട്ടർ, ധനകാര്യം, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം, സകാത്ത്, ആദായ നികുതി, ലേബർ, സീനിയർ മാനേജ്‌മെൻറ്, സ്പോർട്സ്, അക്കൗണ്ടിങ്, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം, മാനേജ്മെൻറ്, അഗ്നി പ്രതിരോധം, സേഫ്റ്റി എൻജിനീയറിങ്, എൻജിനീയറിങ്, ആർക്കിടെക്ചർ, നഗരാസൂത്രണ എൻജിനീയറിങ്, പരിസ്ഥിതി വാസ്തു വിദ്യയ്ക്കുള്ള എൻജിനീയറിങ്, റോഡുകൾ-പാലങ്ങൾ-തുരങ്കങ്ങൾ എന്നിവയ്ക്കുള്ള എൻജിനീയറിങ്, ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കുള്ള എൻജിനീയറിങ്, ഉത്ഖനനം, രാസ വ്യാവസായികം, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ്, റെയിൽവേ എൻജിനീയറിങ്, തുറമുഖങ്ങൾക്കും സമുദ്രഗതാഗത സൗകര്യങ്ങളുടെ നിർമാണത്തിനുമുള്ള എൻജിനീയറിങ്, ജലം, മലിനജല സംവിധാനത്തിനായുള്ള എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ കൺസൾട്ടിങ് സേവനം ഒരുക്കുന്ന സ്ഥാപനങ്ങളാണ് സ്വദേശിവത്കരണ നിയമത്തിൽ ഉൾപ്പെടുന്നത്.

Similar News