20,000 കോടി കവിഞ്ഞ് മക്കയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണം

Update: 2022-10-11 12:41 GMT


 സൗദി   : saudi  20000 കോടി റിയാൽ പിന്നിട്ടുകൊണ്ട് മുന്നേറുന്ന മക്കയുടെ വിപുലീകരണപ്രവർത്തനങ്ങൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ രീതിയിലുള്ള വിപുലീകരണമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജ്ജോ, ഉംറയോ നിർവഹിക്കാൻ സൗദിയിലെത്തുന്ന വനിതാ തീർഥാടകരെ അനുഗമിക്കാൻ ഇനി രക്തബന്ധു ആവശ്യമില്ല.

ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നൽകുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ, പരിധിയോ നിശ്ചയിച്ചിട്ടില്ല. ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലിമിനും നിലവിൽ ഉംറ നിർവഹിക്കാവുന്നതാണ്. സൗദിയിലെ ഇരു ഹറമുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഹജ്ജ് മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷനും ആധുനിക സാങ്കേതികവിദ്യകളുടെ പരിചയപ്പെടുത്തലും ഉപയോഗവും സംബന്ധിച്ച് സമീപകാലത്ത് രാജ്യം നടത്തിയ ശ്രമങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

തീർഥാടകർക്കുള്ള ചില സേവനങ്ങൾ നൽകുന്നതിന് നിലവിൽ റോബോട്ടുകളെ ഉപയോഗിക്കുന്നതും, ചുരുങ്ങിയ സമയത്തിനുള്ളിൽ ഉംറ പെർമിറ്റ് ബുക്ക് ചെയ്യാനും ശേഷം മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കാനുമെല്ലാം സാഹചര്യമൊരുക്കി തീർഥാടകർക്കും വിശുദ്ധ പള്ളികൾ സന്ദർശിക്കുന്നവർക്കും നിരവധി സൗകര്യങ്ങൾ ലഭ്യമാക്കുന്ന 'നുസ്‌ക്' പ്ലാറ്റ്‌ഫോം വികസിപ്പിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നതായും മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ കൂട്ടിച്ചേർത്തു

Similar News