15 വയസുകാരിയെ കാണ്മാനില്ല ; അന്വേഷണം വഴിമുട്ടിയപ്പോൾ സോഷ്യൽ മീഡിയയോട് സഹായമഭ്യർത്ഥിച്ച് അമ്മ

Update: 2022-10-20 05:29 GMT


സൗദി : സൗദി അൽഖർജിലെ അൽസാഹിർ ജില്ലയിൽ നിന്ന് 15 വയസുകാരിയെ കാണാതായി. രണ്ടാഴച്ചയോളമായി പെൺകുട്ടിക്കായുള്ള തിരച്ചിൽ ഫലം കാണാതെ വന്നപ്പോൾ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു കൊണ്ട് സഹമാഭ്യർത്ഥിച്ചിരിക്കുകയാണ് പെൺകുട്ടിയുടെ അമ്മ.തന്റെ മകളെ കണ്ടു പിടിക്കാൻ സഹായിക്കണമെന്നും കണ്ടെത്തുന്നവർക്ക് പരിദോഷികം നൽകുമെന്നുമാണ് അമ്മ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

സ്വീത അൽ അജ്മി എന്ന തന്റെ മകൾ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയതിന് ശേഷം കാണാതാവുകയായിരുന്നു.രണ്ടാഴ്ചകൾക്ക് മുൻപ് വീട്ടിൽ നിന്ന് പോയതതാണ്.കടയിൽ നിന്നും കുട്ടി തിരിച്ചു വരാൻ വൈകിയതുമുതൽ തുടർന്ന അന്വേഷണം ഇതുവരെ എവിടെയുമെത്തിയിട്ടില്ല. മകൾക്ക് യാതൊരുവിധ മാനസികാരോഗ്യ പ്രശ്നങ്ങളുമില്ല. ഭർത്താവുമായി അകന്നു കഴിയുന്നതിനാൽ അവിടെയും അന്വേഷിച്ചിരുന്നു. എന്നാൽ അവിടെയും എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.

മകൾ പഠിക്കുന്ന സ്‌കൂളിലെ സഹപാഠികളുമായി ആശയവിനിയമം നടത്തി വിവരങ്ങൾ ആരായാൻ താൻ ശ്രമിച്ചെങ്കിലും സ്‌കൂൾ അധികൃതർ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് സഹായം അഭ്യർത്ഥിച്ചത്.

Similar News