സൗദിയിൽ സ്വദേശിവൽക്കരണ ക്വാട്ട യിൽ ജി സി സി പൗരന്മാർക്കും ജോലി ചെയ്യാം

Update: 2022-11-08 13:28 GMT


ജിദ്ദ : സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സൗദിയിൽ പൗരന്മാർക്ക് മാത്രമായി നിശ്ചയിച്ച മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇങ്ങിനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏത് തൊഴിലുകളിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതമാക്കിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൾട്ടിങ് പ്രൊഫഷനുകളുടെയും ബിസിനസ്സുകളുടെയും 35 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രി എഞ്ചിനിയർ അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Similar News