സൗദിയിൽ ഒരാഴ്ചക്കിടയിൽ 15568 നിയമലംഘനങ്ങൾ പിടികൂടി പോലീസ്

Update: 2022-09-14 10:48 GMT

സൗദിയിൽ തൊഴിൽ, താമസം, ഗതാഗതം എന്നീ മേഖലകളിൽ കഴിഞ്ഞ ഒരാഴ്ചയിൽ 15568 നിയമലംഘനങ്ങൾ നടന്നതായി സുരക്ഷ സേന അറിയിച്ചു. തൊഴിൽ, താമസം എന്നീ മേഖലകളിലാണ് കൂടുതൽ നിയമ ലംഘനം നടന്നിട്ടുള്ളത്. താമസനിയമം ലംഘിച്ച 9331പേരും അതിർത്തി സുരക്ഷനിയമങ്ങൾ ലംഘിച്ച 4,226 പേരും

തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 2,011 പേരുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 260 പേരെ അതിർത്തിസേന പിടികൂടി സുരക്ഷാവകുപ്പിന് കൈമാറി. വിസ നിയമലംഘനം നടത്തുന്നവരാണ് അധികവും. വിസനിയമലംഘനം നടത്തിയാൽ നാടുകടത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. എത്യോപ്യക്കാരാണ് ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നതെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 27% ത്തോളം യമനികളാണ്, എന്നാൽ വളരെ കുറച്ചുവരുന്ന ചെറിയ ശതമാനം ആളുകൾ മാത്രമാണ് മറ്റുരാജ്യക്കാരായിട്ടുള്ളത്. കൃത്യമായ രേഖകളില്ലാത്തവർക്ക് ജോലികളും, താമസ സൗകര്യവും ഒരുക്കികൊടുക്കുന്നതും ശിക്ഷാർഹമാണ്.രേഖകൾ ഇല്ലാത്തവരെ സഹായിച്ച 20 പേരെയും നിലവിൽ സൗദി പോലീസ് അറസ്റ്റുചയ്തിട്ടുണ്ട്.

Similar News